Uncategorized

ഗുരുവായൂർ ദേവസ്വം ഭൂമി ദാനം ചെയ്ത സംഭവം ,രാജ്യത്തെ കോടതി വിധികളെ നോക്കുകുത്തിയാക്കുന്ന കേരള സർക്കാരിൻ്റെ നടപടി ആവര്‍ത്തിക്കുന്നു

നിയമ വ്യവസ്ഥയിൽ മൈനർ സ്റ്റാറ്റസ് ഉള്ള മൂർത്തിയുടെ സ്വത്ത് സംരക്ഷിക്കാൻ ബാധ്യതയുള്ള ദേവസ്വം ബോർഡുകൾ, യാതോരു കാരണവശാലും ദേവസ്വം ആസ്തികൾ ദാനമായി നൽകരുതെന്ന് പത്ത് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കേസ് W.P. (C) No. 20495 of 2019 Bijesh Kumar M. v. State Of Kerala,Kerala High Court Dec 18, 2020 വിധിയിൽ വ്യക്തമായി വിധി പ്രസ്താവം നടത്തിയിട്ടും , ഗുരുവായൂർ ദേവസ്വം കോടികൾ ചിലവഴിച്ച് ഏറ്റെടുത്ത ഭൂമി റോഡ് വികസനത്തിന് ഗുരുവായൂർ നഗര സഭയിലേക്ക് ദാനമായി കൊടുക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിൻ്റെ കോപ്പിയാണ് താഴെ കാണുന്നത് . ഇത് അനുവദിക്കരുത് എന്ന് ചൂണ്ടി കാണിച്ചു ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി പരാതി നൽകിയിരുന്നു. മുൻപ് സമാനമായ മറ്റൊരു നീക്കം നടത്തിയതിൽ നൽകിയ പരാതിയും ചൂണ്ടി കാണിച്ച് ദേവസ്വം കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും രാഷ്ട്രീയ ഇടപ്പെടൽ നടത്തി നഗരസഭ കാര്യങ്ങള് നടത്തിയെടുത്തു. ഏകദേശം പത്ത് സെൻ്റ് ഭൂമിയാണ് സൗജന്യമായി നഗരസഭക്ക് നൽകാൻ ഉത്തരവ് ആയിട്ടുള്ള. ഇതെ നഗരസഭയുടെ സ്ഥലം ദേവസ്വം അക്വയർ ചെയ്ത സമയത്ത് ആയതിനു കിട്ടിയ തുക പോരാ എന്നു പറഞ്ഞു ഹൈകോടതിയിൽ കേസ് നടത്തുന്ന ഗുരുവായൂർ നഗരസഭക്കാണ് ദേവസ്വം ഭൂമി സൗജന്യമായി നൽകുന്നത്, അതും ഏറ്റെടുത്ത ശേഷം കാജാ ബീഡി മുതലാളി ഉൾപ്പടെ ആ ഭൂമിയിലെ മറ്റ് കുടിക്കിടപ്പുക്കാർ അടക്കം ദേവസ്വം ബോർഡിന് എതിരെ കേസ് നടത്തി ,ദേവസ്വം വക്കീലുമാരുടെ ആത്മാർത്ഥയും കൊണ്ട് ലക്ഷങ്ങൾ പലക്കുറിയായി നഷ്ടപരിഹാരം വാങ്ങിച്ചെടുത്ത അതേ ഭൂമിയാണ് ഫ്രീ ആയി കൊടുക്കാൻ വിജ്ഞാപനം ഇറക്കിയത്. ദേവസ്വം സ്വത്ത് ഇങ്ങിനെ ഒക്കെ ആണ് സർക്കാർ കടത്തി കൊണ്ട് പോകുന്നത് . ആദ്യം പത്ത് കോടി, ഇപ്പോള്‍ പത്ത് സെൻ്റ് ഭൂമി. …

Leave a Reply

Your email address will not be published. Required fields are marked *