അരവണയില്‍ കൊടും വിഷം .. ശബരിമല അട്ടിമറിയുടെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുക ?
അരവണയില്‍ കൊടും വിഷം…ശബരിമലയിലെ അട്ടിമറിയുടെ പിന്നിലാരാണ്? ; 2023 മണ്ഡല കാലത്തിനു തൊട്ടു മുന്‍പും ദേവസ്വം സെക്രട്ടറി വിളിച്ച യോഗം വിഷം കലര്‍ന്ന അരവണ നശിപ്പിക്കാനുള്ള തീരുമാനമാകാതെ പിരിഞ്ഞത്രെ .. ? ശരവണയില്‍ വിഷം കലര്ത്തിയവരെയും കൂട്ടുനിന്നവരെയും അറസ്റ്റ് ചെയ്യട്ടെ ആദ്യം …. പരിപാവനമായി നിര്‍മ്മിക്കേണ്ട 6.6 ലക്ഷം ടിന് അരവണയില്‍ എങ്ങനെയാണ് കീടനാശിനി വന്നത് എന്നന്വേഷിക്കാനോ , അതിനു ഉത്തരവാദികള്‍ ആയവരെ കൊലക്കുറ്റത്തിനു ജയിലിലാക്കാനോ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ദേവസ്വം ഭരിക്കുന്നത് ? അഴിമതിയും കൊള്ളയും അഹങ്കാരവും മാത്രം കൈമുതലായുള്ള ജന വിരുദ്ധ ദേവസ്വം ബോര്‍ഡു നേതാക്കളെ പിരിച്ചുവിട്ടു , ഭരണം ഹിന്ദു സമാജം തിരികെ പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. കേരളത്തിലെ വോട്ടവകാശം ഉള്ള എല്ലാ സമാജ അംഗങ്ങളെയും ഉള്‍പ്പെടുത്തി കേരള ഹിന്ദു ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ഒരേ ഒരു പരിഹാരം …… https://agninews.in/2023/11/15/sabarimala-2/ .. ശബരിമലയിലെ അട്ടിമറി വീഡിയോ വാര്‍ത്ത ഉള്‍പ്പടെ അഗ്നി ന്യൂസ് വാര്‍ത്താ ലിങ്കില്‍ ലഭ്യമാണ് …