കേരളത്തില്‍ നൂറുകണക്കിന് നിരപരാധികള്‍ വ്യാജ പോക്സോ കേസുകളില്‍ …..
പോക്സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോഴിക്കോട് മുന്‍ SI കെപി. ഉണ്ണി ആത്മഹത്യ ചെയ്തു …ഇരകള്‍ വേട്ടക്കാര്‍ ആകുമ്പോള്‍ നിയമങ്ങള്‍ മാറ്റുക.. പോക്സോ കള്ള കേസുകള്‍ നിരപരാധികളുടെ ജീവനെടുക്കുമ്പോള്‍ മൗനം പാലിക്കുന്ന സമൂഹം നിലപാട് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ( അഗ്നി ന്യൂസ് )
കേരളത്തില്‍ നൂറുകണക്കിന് നിരപരാധികളാണ് വ്യാജ പോക്സോ കേസുകളില്‍ ജീവിതം ഹോമിക്കുന്നത് …. പോക്‌സോ കേസിലെ പ്രതി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി തുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ റിട്ടയേര്‍ഡ് എസ്‌ഐയെയാണ് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടുവർഷം മുൻപ് പ്രതിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വീടിൻ്റെ കാർപോർച്ചിലാണ് തൂങ്ങിമരണം നടന്നത്. പുറ്റെക്കാട് പീസ് നെസ്റ്റില്‍ കെപി. ഉണ്ണി(57)യാണ് ഇരയുടെ വീടിൻ്റെ കാർപോർച്ചിൽ തൂങ്ങിമരിച്ചത്.
ഇന്നു പുലർച്ചെയാണ് പെൺകുട്ടിയുടെ വീടിന് മുൻവശത്ത് തൂങ്ങിയ നിലയിൽ ഉണ്ണിയുടെ മൃതദേഹം കാണപ്പെട്ടത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചതാണെന്നും താൻ ഈ കേസിൽ നിരപരാധിയാണെന്നും ഉണ്ണി അവകാശപ്പെട്ടിരുന്നു. കേസിൻ്റെ കാര്യത്തിൽ വലിയ മാനസിക വിഷമം ഉണ്ണി അനുഭവിച്ചിരുന്നു എന്നും ഉണ്ണിയുടെ ബന്ധുക്കൾ പറയുന്നു. ഈ കേസിൻ്റെ വാദം ആരംഭിക്കാനിരിക്കേയാണ് പ്രതി ഇരയുടെ വീട്ടിലെത്തി ജീവനൊടുക്കിയത്.
പെൺകുട്ടിയുടെ വീട്ടിലെ കാര്‍ പോര്‍ച്ചിനു മുകളിലത്തെ കുടുക്കിൽ തുങ്ങിമരിച്ച നിലയിലാണ് ഇന്ന് പുലര്‍ച്ചെ ഉണ്ണിയുടെ മൃതദേഹം കാണപ്പെട്ടത്. 2021ലാണ് ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നത്. എട്ടുവയസ്സുകാരിയെ വീടിനു സമീപത്തെ ഷെഡിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നുള്ളതാണ് ഉണ്ണിക്കെതിരെ ചുമത്തിയ കുറ്റം. നിരവധി തവണ ഇയാൾ കുട്ടിയെ പീഡനത്തിന് വിധേയനാക്കിയെന്നും പരാതി ഉയർന്നിരുന്നു. ഇരയായ പെൺകുട്ടിയുടെ മാതാവാണ് ഉണ്ണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
പരാതി ഉയർന്നതിനു പിന്നാലെ പൊലീസ് കേസ് എടുക്കുകയും ഉണ്ണിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയതോടെ നിരവധി നാൾ ഇയാൾ ജയിലിലായിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച് ഇയാൾ പുറത്തിറങ്ങിയിരുന്നു. കേസിൻ്റെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഉണ്ണി ആത്മത്യ ചെയ്തത്. കേസിൻ്റെ വിചാരണ അടുത്തിരിക്കേ കടുത്ത മാനസിക വിഷമത്തിലായിരുന്നു പ്രതിയെന്നാണ് റിപ്പോർട്ടുകൾ. കോടതിയെ അഭിമുഖീകരിക്കാനും ചോദ്യങ്ങളെ നേരിടാനും ബുദ്ധിമുട്ടാണെന്ന് ഇയാൾ അടുപ്പക്കാരോട് വ്യക്തമാക്കിയതായാണ് സൂചനകൾ.
കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഉണ്ണി സഹപ്രവര്‍ത്തകരോടും മറ്റും പറഞ്ഞിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി ഉണ്ണി മാനസിക പ്രയാസം നേരിട്ടിരുന്നതായി ഉണ്ണിയുടെ വീട്ടുകാരും പറയുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
